- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേടായ മീറ്റര്‍ മാറ്റാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പരാതിയില്‍ കേസെടുത്തു
കാസര്‍കോട്: നല്ലോംപുഴയില്‍ കെ.എസ്.ഇ.ബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കെ.എസ്.ഇ.ബി ജീവനക്കാരനായ അരുണ്‍ കുമാറിന് പരിക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
മീറ്റര്‍ മാറ്റാന്‍ കഴിയില്ലെന്ന് ജോസഫ് കെ.എസ്.ഇ.ബി ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ മീറ്റര്‍ മാറ്റി തിരിച്ചുപോകുന്നതിനിടയില്‍ ജീപ്പിലെത്തി ബൈക്കിന് പുറകില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവര്വെച്ച് അടിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്കി.
Next Story