മലപ്പുറം: ചങ്ങരംകുളം മുതുകാട് കായലില്‍ വീണ മൂന്നു പേരില്‍ രണ്ടാള്‍ക്കായി തെരച്ചില്‍. ചിയ്യാനൂര്‍ സ്വദേശി സച്ചിന്‍ (23),കല്ലുര്‍മ്മ സ്വദേശി ആഷിക്(23)എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. കായലില്‍ വീണ ഒരാളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ചിയ്യാന്നൂര്‍ സ്വദേശി പ്രസാദിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രിയായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയാണ്.