- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിയോര്‍ഡര്‍ പെന്ഷന് മുടങ്ങി; വിതരണം ചെയ്യാതെ കിടക്കുന്നത് 40 കോടി രൂപ: വലഞ്ഞ് 22,000 പേര്
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ മണിയോര്ഡ വഴി വിതരണം ചെയ്യുന്ന പെന്ഷന് മുടങ്ങി. 22,000 പേരുടെ പെന്‍ഷനാണു മുടങ്ങിയത്. 70 കഴിഞ്ഞവര്‍ക്കും കിടപ്പുരോഗികള്‍ക്കുമാണ് കൂടുതലായും പെന്ഷന് മണിയോര്‍ഡറായി വീട്ടിലെത്തിക്കുന്നത്. സാങ്കേതിക തടസ്സമാണു കാരണമെന്ന് തിരുവനന്തപുരം ട്രഷറി ഡയറക്ടറേറ്റ് അധികൃതര്‍ പറയുന്നു.
ജില്ലാ ട്രഷറികളില്‍നിന്നു പോസ്റ്റ് ഓഫിസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചെങ്കിലും ക്രെഡിറ്റ് ആയിട്ടില്ല. 'റിട്ടേണ്‍' എന്ന സ്റ്റേറ്റസാണ് ഓണ്‍ലൈന്‍ അക്കൗണ്ട് റജിസ്റ്ററില്‍ കാണിക്കുന്നത്. 40 കോടി രൂപയാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. ട്രഷറി ഡയറക്ടറേറ്റ് റിസര്‍വ് ബാങ്കിനെയും പോസ്റ്റ്മാസ്റ്റര്‍ ജനറലിനെയും വിവരം അറിയിച്ചെങ്കിലും ഇന്നലെ വൈകിട്ടും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
Next Story