- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്‌സ്യൂളായും പേസ്റ്റായും ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ രണ്ടുയാത്രക്കാരിൽ നിന്നായി 1.40 കോടിയുടെ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.40 കോടിയുടെ സ്വർണം പിടികൂടി. രണ്ടു യാത്രക്കാരിൽ നിന്നായാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. പാലക്കാട്, മലപ്പുറം സ്വദേശികളാണ് സ്വർണവുമായി പിടിയിലായത്. കാപ്‌സ്യൂളായും പേസ്റ്റായും ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്താൻ ശ്രമിച്ചത്.
മലേഷ്യയിൽ നിന്നും ദുബായിൽ നിന്നുമെത്തിയ രണ്ട് യാത്രക്കാരാണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. ഇതിൽ മലേഷ്യയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷമീറിൽനിന്ന് 1784 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. 84 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാണിത്. മിശ്രിതമാക്കിയ സ്വർണം നാലു കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ബാക്കി സ്വർണം പേസ്റ്റ് രൂപത്തിൽ ജീൻസിനുള്ളിലും ഒളിപ്പിച്ചു.
ഇതിനു പിന്നാലെയാണ് ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഷെരീഫ് പിടിയിലായത്. ഷെരീഫിൽനിന്ന് 1254 ഗ്രാം സ്വർണവും പിടികൂടി. ഇയാൾ ഈ സ്വർണം നാലു കാപ്‌സ്യൂളുകളിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ