കണ്ണൂർ: നൂറ്റി അൻപതാം വർഷത്തിലേക്ക് കടക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥാ കേന്ദ്രത്തിലും വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഓഫിസർ ഇൻ ചാർജ് ജി. പ്രദീപ്കുമാർ മുഖ്യാതിഥിയായി. കാലാവസ്ഥാ വകുപ്പിന്റെ ചരിത്രത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് എയർപോർട്ട് കാലാവസ്ഥാ വിഭാഗം ഓഫിസർ ഇൻ ചാർജ് എൻ വിനോദ് കുമാർ വിശദീകരിച്ചു. എയർപോർട്ട് അഥോറിറ്റി കമ്യുണിക്കേഷൻ ഇൻ ചാർജ് വി ശ്രീനിവാസ്, മീറ്റിയൊറോളജിസ്ററ് കെ ബൈജു, കെ എം രാജീവൻ തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ശാസ്ത്രവകുപ്പായ കാലാവസ്ഥാവകുപ്പ് 1875 ജനുവരി 15ന് കൊൽക്കത്ത ആസ്ഥാനമായാണ് പ്രവർത്തനം ആരംഭിച്ചത്.