- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു വര്‍ഷത്തിലധികമായി ആള്‍ത്താമസമില്ലാത്ത വീടിന് പിന്നില്‍ ചാക്കില്‍ സൂക്ഷിച്ചത് 18 കിലോ കഞ്ചാവ്; അന്വേഷണം തുടങ്ങി
ആലപ്പുഴ: ഇലിപ്പക്കുളത്ത് ഒരു വര്‍ഷത്തിലധികമായി ആള്‍ത്താമസമില്ലാതെ അടഞ്ഞുകിടക്കുന്ന വീടിന് പിന്നില്‍നിന്നും കണ്ടെത്തിയ 18 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇലിപ്പക്കുളം ദ്വാരകയില്‍ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍നിന്നാണ് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കഞ്ചാവ് പിടിച്ചെടുത്തത്. ഒരു വര്‍ഷത്തിലധികമായി ഈ വീട്ടില്‍ താമസക്കാരില്ല.
അയല്‍വാസിയായ സെലീനയാണ് വീടിന് പിന്‍ഭാഗത്ത് ചാക്കുകെട്ടിരിക്കുന്നത് കണ്ടത്. ഇത് ഗ്രാമപ്പഞ്ചായത്ത് അംഗം ഷൈലജ ഹാരിസിനെ അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്തംഗം എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
മാവേലിക്കരയില്‍നിന്ന് എക്സൈസ് സംഘവും വള്ളികുന്നം പോലീസുമെത്തി നടത്തിയ പരിശോധനയില്‍ രണ്ടു കിലോഗ്രാം വീതമുള്ള 9 കഞ്ചാവ് പൊതികള്‍ പ്ലാസ്റ്റിക് ചാക്കില്‍നിന്നു കണ്ടെത്തി. എക്സൈസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
Next Story