- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിൽ നിന്നും ട്രെയിനിൽ കൊണ്ടുവന്ന ആറുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ; കൈപ്പറ്റാനെത്തിയ തിരൂർ വാക്കാട് സ്വദേശിയും പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
മലപ്പുറം: ചെന്നൈയിൽ നിന്നും ട്രെയിനിൽ കടത്തി കൊണ്ടുവന്ന ആറുകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി താനൂരിൽ അറസ്റ്റിൽ. കഞ്ചാവ് കൈപ്പറ്റാനെത്തിയ തിരൂർ വാക്കാട് സ്വദേശിയും പിടിയിലായി. ഇന്ന് രാവിലെയാണു സംഭവം. കഞ്ചാവുമായി ചെന്നൈ മെയിലിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ബംഗാൾ ബർദാൻ സ്വദേശി സോമൻ സാന്ദ്രയുടെ പക്കൽ നിന്നാണ് ആറ് കിലോയോളം കഞ്ചാവ് പിടികൂടിയത്. ഇത് കൈപ്പറ്റാൻ വന്ന വാക്കാട് സ്വദേശി കളരിക്കൽ ഫഹദിനെയും പൊലീസ് പിടികൂടി.
ഫഹദിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിന് അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താനൂർ പൊലീസ് പഴുതടച്ച് നടത്തിയ അന്വേഷണമാണ് കഞ്ചാവ് പിടികൂടാൻ സഹായമായത്.
താനൂർ ഡി വൈ എസ് പി വി.വി.ബന്നി, എസ്. ഐ കൃഷ്ണ ലാൽ, പരപ്പനങ്ങാടി എക്സൈസ് ഓഫീസർ ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. താനൂർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, ലിബിൻ, രതീഷ്, ടെൻസ് ഓഫ് ഉദ്യോഗസ്ഥരായ ജിനിഷ്, അഭിമന്യു, സഫറുദ്ദീൻ, ആൽബി, വി പിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അതേ സമയം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം അമിത ലാഭത്തിനായി വിൽപ്പന നടത്തുന്നതിനിടെ വൈരങ്കോട് സ്വദേശിയെ തിരൂർ പൊലീസും ഇന്നു അറസ്റ്റ് ചെയ്തു. പാച്ചത്ത് കളത്തിൽ കൃഷ്ണകുമാർ(37) ആണ് 24.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വൈരങ്കോട് വെച്ച് കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിലായത്.
ഇയാൾ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിൽ നിന്നും താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്നുമാണ് മദ്യക്കുപ്പികൾ പിടികൂടിയത്. ചെറിയ കുപ്പികളിലാക്കി വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ച നിലയിലായിരുന്നു. തിരൂർ ഇൻസ്പെക്ടർ ജിജോ എം.ജെ എസ്‌ഐ സന്തോഷ്. കെ.എസ് ഡാൻസാഫ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, എഎസ്ഐ ജയപ്രകാശ്, സീനിയർ സി.പി.ഒ മാരായ രാജേഷ്, ജയപ്രകാശ് എന്നിവരുൾപെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്