- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസാദി കീ അമൃത് മഹോത്സവ ആഘോഷത്തിന്റെ ഭാഗമായി ശിക്ഷാ ഇളവുകൾ; സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം:രാജ്യത്താകെ നടന്നുവരുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് മോചനം നൽകും.വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ജയിലുകളിലുള്ള 33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അംഗീകരിച്ചാണ് തീരുമാനം.ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 34 തടവുകാരെയായിരുന്നു പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്തത്.എന്നാൽ, ഇതിൽ ഒരാളെ ഒഴിവാക്കി 33 പേർക്കാണ് മന്ത്രിസഭ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.ഭരണഘടനയുടെ 161 അനുച്ഛേദം നൽകുന്ന അധികാരം ഉപേയാഗിച്ച് ഇവർക്ക് വിടുതൽ അനുവദിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനാണ് മന്ത്രിസഭാ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ