ശബരിമല: ശബരിമലയിൽ 8 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ശബരിമല അപ്പാച്ചിമേട്ടിലാണ് തമിഴ്‌നാട് സ്വദേശിനിയായ പത്മശ്രീ കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഉൾപ്പെട്ട സംഘം മല ചവിട്ടിയത്. അപ്പാച്ചിമേട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴഞ്ഞുവീണ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്മശ്രീയുടെ മൃതദേഹം പമ്പ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മുൻപേ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ സൂചന നൽകി.