- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുപോലെ ചീഞ്ഞുനാറിയ ഗവർണർ വേറെയില്ല; എസ്.എഫ്.ഐക്കാർ റൗഡികളാണെന്നാണ് ഗവർണർ പറയുന്നത്: എ കെ ബാലൻ
തിരുവനന്തപുരം: ഇതുപോലെ ചീഞ്ഞുനാറിയ ഗവർണർ വേറെയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. സർവകലാശാലകളെ കാവിവത്കരിക്കുന്നതിനെതിരെ അദ്ധ്യാപകരും ജീവനക്കാരും നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവർണർ, ചാൻസലർ പദവികൾ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടന വിരുദ്ധമായ രീതിയിൽ ഉപയോഗിക്കുകയാണ്. നിയമമുണ്ടാക്കാനുള്ള സഭയെ അതിന് അനുവദിച്ചില്ലെങ്കിൽ എങ്ങനെ നിയമനിർമ്മാണ സഭയെന്ന് പറയാനാവും. ഭരണഘടന തത്വങ്ങൾ ബാധകമല്ലെന്ന നിലയിലാണ് ഗവർണറുടെ പ്രവർത്തനം.
എസ്.എഫ്.ഐക്കാർ റൗഡികളാണെന്നാണ് ഗവർണർ പറയുന്നത്. നിലപാടിന്റെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ സമരം നടത്തുന്നത്. വിവിധ പാർട്ടികൾ കടന്ന് ബിജെപിയിലെത്തിയപോലെ അവസരവാദ നിലപാട് ഞങ്ങൾക്കില്ലെന്നും ബാലൻ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്.ആർ. മോഹനചന്ദ്രൻ, ഡോ. നസീബ്, ഹരിലാൽ, ജുനൈദ്, മുഹമ്മദ് വഹാബ്, ബിജു തുടങ്ങിയവർ സംസാരിച്ചു. എൻ.ജി.ഒ യൂനിയൻ, എ.കെ.പി.സി.ടിഎ, എ.കെ.ജി.സി.ടി, കെ.യു.ടി.എ, കെ.എസ്.ടി.എ, യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂനിയൻ, കെ.ജി.ഒ.എ, കെ.എൻ.ടി.ഇ.ഒ, എസ്.എഫ്.സി.ടി.എസ്.എ സംഘടനകൾ ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്.




