മലപ്പുറം: മലയിൽ മാങ്ങ പറിക്കുന്നതിനിടെ തോട്ടി മുഖത്ത് തട്ടി പരുക്കേറ്റു ചികിൽസയിലായിരുന്ന മധ്യവയസ്‌കന്റെ മരണം വേദനയായി. ഒതായി ചുണ്ടേപറമ്പിലെ പരേതനായ പരശുരാമൻ കുന്നത്ത് കമ്മുണ്ണിയുടെ മകൻ അബ്ദുറഹിമൻ (കുഞ്ഞാണി 58) യാണ് മരണപ്പെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കിഴക്കേ ചാത്തല്ലൂർ ലക്കിപ്പടി ചാളക്കുന്നിലെ റബർ തോട്ടത്തിൽ മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ അറ്റത്തുള്ള ഇരുമ്പു കഷ്ണം മുഖത്ത് വീണ് സാരമായി പരുക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ആയിശ(തച്ചണ്ണ). മക്കൾ: സൽമാബി, മിന്നത്ത്, നൗറിൻ. മരുമക്കൾ: ശിഹാബ്(കാരക്കുന്ന്), സക്കീർ(ചന്തക്കുന്ന്). സഹോദരങ്ങൾ: മുഹമ്മദലി, യഅക്കൂബ് (ഒതായി), ഉമ്മർ മാനു (ഓട്ടോ ഡ്രൈവർ), യൂസഫലി (സിവിൽ ഡിഫൻസ്).