- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പറവൂരിനെ നടുക്കി കുറപ്പുറമ്പിൽ അഭിലാഷിന്റെ ആത്മഹത്യ
കൊച്ചി: പറവൂരിൽ യുവാവ് സ്വയം കഴുത്തറത്തു മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെ അടുക്കളയിലായിരുന്നു ആത്മഹത്യ.
'തൊണ്ടയിൽ കല്ല് ഇരിക്കുന്നു' എന്നു പറഞ്ഞ് അഭിലാഷ് മൂർച്ചയേറിയ അരിവാൾ കൊണ്ട് സ്വയം കഴുത്ത് മുറിക്കുകയായിരുന്നെന്ന് പഞ്ചായത്ത് മെമ്പർ മായാദേവി ഷാജി പറഞ്ഞു. അഭിലാഷിന്റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. അച്ഛന്റെ അരിവാൾ ഉപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്. സംഭവസമയത്ത് അമ്മ വത്സല മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
അഭിലാഷ് അരിവാൾ എടുക്കുന്നത് കണ്ട് ഭർത്താവിനെ വിളിക്കാൻ വത്സല പുറത്തിറങ്ങിയെങ്കിലും ഇതിനിടെ യുവാവ് കഴുത്ത് മുറിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അവിടെയെത്തും മുമ്പേ മരിച്ചു. അവിവാഹിതനായ അഭിലാഷും മാതാപിതാക്കളുമാണ് വീട്ടിൽ താമസം. കൂലിപ്പണിക്കാരനായ ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നു.