- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂണ്ടൽ പാലത്തിലേക്ക് ബസ് ഇടിച്ചു കയറി; പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി; കേച്ചേരിയിൽ സ്വകാര്യ ബസപകടം
തൃശൂർ: കേച്ചേരിയിൽ സ്വകാര്യബസ് അപാകത്തിൽപ്പെട്ടു. 15 പേർക്ക് പരിക്ക്. കുന്നംകുളത്തു നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചൂണ്ടൽ പാലത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽപ്പെട്ട ആരുടേയും നില ഗുരുതരമല്ല.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. കുടുങ്ങിക്കിടന്ന ഒരു സ്ത്രീയെ ബസ് വെട്ടിപ്പൊളിച്ചാണ് അഗ്നിരക്ഷാസേന പുറത്തെത്തിച്ചത്.
Next Story