- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർ മരിച്ചു
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. കുളിരാമുട്ടി സ്വദേശി സുന്ദരൻ(62), കമുകിൻ തോട്ടത്തിൽ ജോൺ (62) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയിൽ രാവിലെ 9.45ഓടെയായിരുന്നു അപകടം. കൂടരഞ്ഞി പൂവാറൻതോട് ഭാഗത്തു നിന്നും വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കടയുടെ ഒരു ഭാഗവും ലോറിയുടെ മുൻവശവും പൂർണമായി തകർന്നു. കടയിൽ സാധനം വാങ്ങാനെത്തിയവർക്കും ലോറിയിൽ ഉണ്ടായിരുന്നവർക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിപേർ ബസ് കാത്ത് നിൽക്കുന്ന കടയിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുന്നതിന് തൊട്ട് മുൻപ് ബസ് വന്നതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു.
Next Story