- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ അനുജന് മരിച്ചു; കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നു
വൈക്കം തലയാഴം കുമ്മന്‍കോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്
തൃപ്പൂണിത്തുറ: പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ അനുജന് മരിച്ചു. വൈക്കം തലയാഴം കുമ്മന്‍കോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 ഓടെ തൃപ്പൂണിത്തുറ വൈക്കം റോഡില്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം.
തൃപ്പൂണിത്തുറ ഭാഗത്തുനിന്നു വൈക്കം ഭാഗത്തേക്ക് പോയ ടോറസ് ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റാന്‍ ലിവറുമായി എത്തിയതായിരുന്നു ലതീഷ്. ടയര്‍ മാറ്റാനുള്ള ശ്രമത്തിനിടെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
താലൂക്കാശുപത്രി മോര്‍ച്ചറിയിലുള്ള ലതീഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കാര്‍ ഓടിച്ച ഉദയംപേരൂര്‍ അരയശ്ശേരി അമ്പലത്തിന് സമീപം താമസിക്കുന്ന വിനോദ് (52) നെ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.