- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് തലയ്ക്ക് പരുക്ക്
തിരുവനന്തപുരം: ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് തലയ്ക്ക് പരിക്കേറ്റു. പേയാട് തച്ചോട്ടുകാവില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തൂങ്ങാന്‍പാറയില്‍ ഒരു ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റയാളെ ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.
തച്ചോട്ടുകാവ് മഞ്ചാടി റോഡില്‍ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്‌കൂട്ടറിലാണു മന്ത്രിയുടെ വാഹനം ഇടിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുകാര്‍ ശശിധരനെ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ശശിധരനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Next Story