കോട്ടയം: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മരിച്ചു. വ്യാഴാഴ്‌ച്ച വൈകുന്നേരം എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ വച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് കണ്ണിമല പാലക്കൽ ജെഫിൻ മരിച്ചിരുന്നു.

ഒപ്പമുണ്ടായിരുന്ന വടകരയോലിൽ നോബിളിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥികൾ സഞ്ചരിച്ച സ്‌കൂട്ടറും തീർത്ഥാടകരുടെ മിനി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.