കോട്ടയം: ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷൻ(24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരട് സ്വദേശി ആൽബിനെ (23) പരുക്കുകളോടെ പാലാ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സഫാ മസ്ജിദിന് സമീപത്ത് തോട്ടിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം. എറണാകുളത്ത് നിന്നും സുഹൃത്തുക്കളുടെ ഏഴംഗസംഘമാണ് നാല് ബൈക്കുകളിലായി ഇല്ലിക്കൽ കല്ലിലെത്തിയത്. ഇവർ തിരികെ മടങ്ങുന്നതിനിടെ മേലെടുക്കത്ത് വച്ചാണ് ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്.