- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകൻ അടക്കം അഞ്ചുപേർ അറസ്റ്റിൽ
ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് ആണ് മരിച്ചത്. 27 വയസായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകൻ ജഗത് അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകീട്ട് ക്ഷേത്രോത്സവത്തിനിടെയായിരുന്നു ആക്രമണം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ നന്ദു വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജഗത്തും സംഘവും തടഞ്ഞുനിർത്തുകയായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ നന്ദുവിനെ ജഗത് ഹെൽമറ്റ് കൊണ്ട്് അടിക്കുകയുമായിരുന്നു.
തലയ്ക്ക് പരിക്കേറ്റ നന്ദുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്ന് മൂന്ന് മണിയോടെ നന്ദു മരിച്ചു. ജഗത്തിനെ കൂടാതെ ആർജുൻ, ഇന്ദ്രജിത്ത,് സജിത്ത്, സജി എന്നിവരാണ് അറസ്റ്റിലായത്.
Next Story