- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടക്കം വീണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റു; യുവാവ് മരിച്ചു
തൃശ്ശൂർ: പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കംവീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു.പരിയാരം മൂലെക്കുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ശ്രീകാന്ത്.
ജനുവരി 27-ന് വൈകീട്ട് 5.45 ഓടെ ആയിരുന്നു അപകടം. പരിയാരം സെയ്ന്റ് ജോർജസ് പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി അങ്ങാടി കപ്പേളക്ക് മുൻവശത്തുവെച്ച് പടക്കം പൊട്ടിച്ചപ്പോഴായിരുന്നു അപകടം. പടക്കം തെറിച്ചുവീണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം ശ്രീകാന്ത് ബൈക്കിലിരിക്കുന്നുണ്ടായിരുന്നു.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകാനിക്കെ ശനിയാഴ്ച രാവിലെ 8.30-ഓടെയായിരുന്നു മരണം. പെരുന്നാളാഘോഷത്തിന് ഇറച്ചിവാങ്ങാൻ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു. സുഹൃത്ത് കടയിൽ കയറിയ സമയത്തായിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയാണ്. അമ്മ: ഇന്ദിര. സഹോദരൻ: ശ്രീക്കുട്ടൻ.