- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ റോഡിലെ കലുങ്കിനായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കണ്ണൂർ: വികസനത്തിന്റെ ഭാഗമായി റോഡരികിൽ നിർമ്മിച്ച കലുങ്കിനായെടുത്ത കുഴിയിൽ അബദ്ധത്തിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. പിലാത്തറ വളയാങ്കോട് എംജിഎം കോളേജിലേക്ക് പോകുന്ന ജംഗ്ഷനിൽ തളിപ്പറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടമുണ്ടായത്.
ഹൈവേ വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിൽ കൾവൾട്ടർ കെട്ടിയ ഭാഗത്തെ ചുറ്റുമുള്ള കുഴിയിലെ വെള്ളക്കെട്ടിൽ ബൈക്കുമായി വീണ തളിപ്പറമ്പ് ആലിങ്കീൽ തിയേറ്ററിനടുത്ത് താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് (34) ആണ് മരിച്ചത്. ഞായറാഴ്‌ച്ച രാത്രിയായിരുന്നു അപകടം.
എടാട്ടെ പച്ചക്കായ വിൽപ്പന കേന്ദ്രത്തിലെ ഡെലിവറി വിഭാഗം ജീവനക്കാരനാണ് റിയാസ്. അപകടത്തിൽപ്പെട്ട ഇയാളെ ഗുരുതരാവസ്ഥയിൽ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കനത്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞതാണ് അപകട കാരണമായത്. ഇവിടെ മുന്നറിയിപ്പു ബോർഡുകളോ മറ്റൊന്നും സ്ഥാപിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.