- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: മലപ്പുറം മീനാർക്കുഴിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. മുല്ലപ്പള്ളി താഴത്തേതിൽ അബ്ദുപ്പയുടെ മകൻ മുഹമ്മദ് ഫായിസ് ( 24 ) സാണ് മരിച്ചത്. കഴിഞ്ഞ ദിവസം ബൈക്കിൽ യാത്രചെയ്യുമ്പോൾ മലപ്പുറത്ത് വെച്ച് നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു.
മാതാവ്: ഹഫ്സ സഹോദരങ്ങൾ: സബീബ, സഈദ, സഫ്വാൻ, സഹ് ലയി.
അതേ സമയം എടരിക്കോട്ട് ഓട്ടോയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരനും മരണപ്പെട്ടു. മൂന്നു പേർക്ക് പരിക്ക്. ദേശീയപാത 66 ൽ എടരിക്കോട് പാലത്തിന് സമീപം ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. ഏഴ് വയസുകാരനായ സയിദ് മുഹമദ് ഷംവീൻ ആണ് അപകടത്തിൽ മരണപ്പെട്ടത്. നാട്ടുകാർ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ഷംവീനും മാതാപിതാക്കളും സഹോദരനും സഞ്ചരിച്ച പ്രൈവറ്റ് ഓട്ടോയിൽ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഓട്ടോറിക്ഷ തകർന്നു. പിതാവ് കാടാമ്പുഴ സ്വദേശി വലിയ പീടിയേക്കൽ സയ്യിദ് സലാഹുദ്ദീൻ തങ്ങൾ, ഭാര്യ സയ്യിദ ബീവി, മകൻ സയ്യിദ് അബ്ദുൽ റഹ്മാൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. കോട്ടക്കൽ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്