- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻഡൊമാൻ നിക്കോബാറിൽ കണ്ണൂർ സ്വദേശിയായ സൈനികൻ മരിച്ചു; മരണം ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ
കണ്ണൂർ: അൻഡൊമാൻ നിക്കോബാർ ഐലൻഡിൽ ഡ്യൂട്ടിക്കിടെ വാഹന അപകടത്തിൽ കണ്ണൂർ പിലാത്തറ സ്വദേശിയായ സൈനികൻ മരിച്ചു. കണ്ടോന്താർ ചെങ്ങളത്തെ ഹവിൽദാർ കെ പി വി വൈശാഖ് (35) ആണ് മരിച്ചത്. 172 ഇൻഫണ്ടറി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു വൈശാഖ്.
സിവി അപ്പുക്കുട്ടൻ - കെ പി വി പ്രസന്ന ദമ്പതികളുടെ മകനാണ് വൈശാഖ്. ഭാര്യ ഭാവന, മകൾ അർഹ. മൃതദേഹം നാളെ രാവിലെ 9 മണി മുതൽ ഇടമല യുപി സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം 10 30 ന് ചെങ്ങളം സമുദായ സ്മശാനത്തിൽ സംസ്കരിക്കും. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലെത്തിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story