- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലുണ്ടിപ്പുഴയിൽ ദർസ് വിദ്യാർത്ഥി മുങ്ങി മരിച്ചു; 20 കാരൻ അപകടത്തിൽ പെട്ടത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ
മലപ്പുറം: കോഡൂർ കോങ്കയത്തെ കടലുണ്ടി പള്ളിക്കടവിൽ കുളിക്കുന്നതിനിടയിൽ ദർസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരൂർ വെങ്ങലൂർ സ്വദേശിയും കോഡൂർ ചെമ്മങ്കടവ് കോങ്കയം മഹല്ല് പള്ളിയിലെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ ടി.എം.മുഹമ്മദ് ഷമീം (20) ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പുഴയിൽ മുങ്ങിത്താഴ്്ന്ന ഷമീമിനെ കരക്കെത്തിച്ച ശേഷം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ് ഷറഫുദ്ദീൻ. മാതാവ് ശരീഅത്ത്. സഹോദരി : ഫാത്തിമ്മസന
മലപ്പുറം ഡീൻസ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. നിയമ നടപടികൾക്കു ശേഷം പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story