- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പിന്നിലിരുന്ന യുവാവ് മരിച്ചു; തിരൂരിൽ ദാരുണാന്ത്യം സംഭവിച്ചത് 21 കാരന്; ബൈക്കോടിച്ച യുവാവിന് നിസാര പരുക്ക്
മലപ്പുറം: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചതോടെ പുറകിലിരുന്ന 21കാരൻ തെറിച്ചുവീണു മരിച്ചു. തിരൂർ ബോയ്സ് സ്‌കൂളിന് സമീപമുണ്ടായ ബൈക്കപകടത്തിൽ എളാരൻ കടപ്പുറത്തെ കെ.അൻഷാദ് മോൻ (21) ആണ് മരിച്ചത്. പുലർച്ചെയോടെയാണ് അപകടം നടന്നത്.
കോട്ടക്കൽ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ചിറക്കൽ പുന്നൂക്കിൽ ഇടിയാട്ട് അരുണിന് നിസാര പരുക്കേറ്റു. അൻഷാദ് മോന്റെ മൃതദേഹം തിരൂർ ഗവ:ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കുഞ്ചിത്താനകത്ത് ഷംസുദ്ദീൻ റംല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റഊഫ് റഹിമാൻ, ഫാസിൽ, നബീൽ, ഷബീൽ.കബറടക്കം വൈകിട്ട് വടക്കെ പള്ളിയിൽ നടന്നു.
അതേസമയം, മലപ്പുറം പാവിട്ടപ്പുറം മാങ്കുളത്ത് നിർത്തിയിട്ട ടോറസിന് പുറകിൽ ബുള്ളറ്റ് ഇടിച്ച് യുവാവിന് പരിക്കേറ്റു.പഴഞ്ഞി സ്വദേശി അരുണി(29)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. പരിക്കേറ്റ അരുണിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി റോഡരിൽ യാതൊരു സിഗ്നൽ ലൈറ്റുകൾ ഇല്ലാതെയായിരുന്നു ടോറസ് വാഹനം നിർത്തിയിട്ടിരുന്നത്എന്ന് നാട്ടുകാർ ആരോപിക്കുന്നു. രണ്ട് ദിവസത്തിലേറെയായി റോഡരികിൽ കിടക്കുന്ന ഈ വാഹനം രാത്രി പെട്രോളിങ് നടത്തുന്ന പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് ആരോപണം
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്