- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ടുകാരൻ ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു; അപകടം കൂട്ടുകാരുമായി കുളിക്കാനിറങ്ങിയപ്പോൾ
മലപ്പുറം: മലപ്പുറം കുറ്റിപ്പുറം പാഴൂർ ജുമ മസ്ജിദ് സമീപം താമസിക്കുന്ന പുത്തൻ പിടിയേക്കൽ സൈനുദ്ധീന്റെ മകൻ മുഹമ്മദ് സനൂപ്(12) ഭാരതപുഴയിൽ മുങ്ങി മരിച്ചു. ചെമ്പിക്കലിൽ ഇന്നു വൈകുന്നേരം 4 മണിയോടെ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയതായിരുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി തീരുർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉമ്മ:ആയിശ. സഹോദരങ്ങൾ: സൈഫുദീൻ ജുമൈലത്ത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽഎ, പാണക്കാട് സയ്യിദ് ബശീർ അലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ കുറ്റിപ്പുറം അമാന ആശുപത്രിയിൽ എത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story