- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാർക്കൊപ്പം പുഴക്ക് കുറുകെ നീന്തുന്നതിനിടയിൽ ശരീരം തളർന്നു; എടവണ്ണ പാവണ്ണയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു; മരണമടഞ്ഞത് ഇരുപതുകാരൻ മുഹമ്മദ് ഫസൽ
മലപ്പുറം: മലപ്പുറം എടവണ്ണ പാവണ്ണയിൽ കൂട്ടുകാരോടൊത്ത് പുഴക്ക് കുറുകെ നീന്തുന്നതിനിടയിൽ ശരീരം തളർന്ന വിദ്യാർത്ഥി മുങ്ങിമരിച്ചു. പാവണ്ണ കാഞ്ഞിരപ്പാറ അബ്ദുൾ റഷീദ് ഫൈസിയുടെ മകൻ മുഹമ്മദ് ഫസൽ(20) ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് 12.35 ടെ പന്നിപ്പാറ പാവണ്ണ കടവിൽ വച്ചാണ് സംഭവം.
കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ മിനുട്ടുകൾക്കുള്ളിൽ തന്നെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടപ്പാൾ അയിലക്കാട് ശൈഖ് സഈദ് ഇസ്ലാമിക് ആൻഡ് ആർട്സ് കോളജിൽ (വാഫി)അഞ്ചാം വർഷ വിദ്യാർത്ഥിയാണ്. മാതാവ്: സുബൈദ (ചെമ്രക്കാട്ടൂർ). സഹോദരി: ഫാത്തിമ സുൽത്താന. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ പാവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്