- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ചു. കോട്ടക്കൽ തലകാപ്പ് ചാപ്പനങ്ങാടി തലകാപ്പ് കടക്കാടൻ ഖാസിമിന്റെ മകൻ മുഹമ്മദ് ഹംദാൻ (13) ആണ് മരണപ്പെട്ടത്. കുട്ടിക്കു ഷോക്കേറ്റതോടെ സംഭവം അറിഞ്ഞ വീട്ടുകാർ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
പൊന്മള പഞ്ചായത്ത് എസ്.ഡി.പി.ഐ പ്രസിഡന്റാണ് മരിച്ച ഹംദാന്റെ പിതാവ് ഖാസിം.
മാതാവ് : നൂർജഹാൻ, സഹോദരങ്ങൾ: ഫാറൂഖ്, ഉമർ മുക്താർ. സഹോദരി :ഫാത്തിമ റൈഹാൻ. കബറടക്കം നാളെ രാവിലെ 11.30 ന് തലകാപ്പ് ജുമുഹാമസ്ജദിൽ
അതേ സമയം മലപ്പുറത്ത് പുലർച്ചെ പള്ളിയിൽനിന്ന് സുബ്ഹി നമസ്‌കാരം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. വണ്ടൂർ ചെട്ടിയാറമ്മൽ കിഴക്കേതിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ സുൽഫിക്കർ അലി (54) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയൽവാസി വാളശ്ശേരി കുഞ്ഞിമുഹമ്മദ് (67)നെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ചെട്ടിയാറമ്മലിലെ വീടിനു മുൻവശത്തായിരുന്നു അപകടം.
രണ്ടു സുഹൃത്തുക്കൾക്കൊപ്പം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽ തന്നെ ഉടൻ വണ്ടൂരിലെയും തുടർന്ന് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫരീദയാണ് മരിച്ച സുൽഫിക്കർ അലിയുടെ ഭാര്യ. മക്കൾ : ഫായിസ്, ബിൽമിൽ, മിൻഹ. സഹോദരങ്ങൾ : ഷംസുദ്ദീൻ, ഷൗക്കത്തലി. വണ്ടൂർ സബ് ഇൻസ്പെക്ടർ വി മനോജ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കംനാളെ രാവിലെ എട്ടു മണിക്ക് പള്ളിക്കുന്ന് ജുമാമസ്ജിദിൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്