മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് ട്രെയിൻ ഇടിച്ച് അദ്ധ്യാപകൻ മരിച്ചു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മേലാറ്റൂർ ആർഎംഎച്ച് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു. മലപ്പുറം കരിഞ്ചാപ്പാടി പഠിഞാറെക്കരയിലെ പാലയ്ക്ക മണ്ണിൽ ഹസ്സന്റെ മകനും ജില്ലയിലെ മികച്ച യുവ കായികപരിശീലന അദ്ധ്യാപകനുമായ 30 വയസ്സുകാരനായ അജ്മൽ ആണ് ട്രെയിൻ ഇടിച്ച് മരിച്ചത്.

ഭിന്ന ശേഷി സംവരണത്തിൽ തട്ടി ഇദ്ദേഹത്തിന്റെ അദ്ധ്യാപന അപ്രൂവൽ വൈകിയിരുന്നു. ഇതിൽ മാനസിക വിഷമത്തിലായിരുന്നതായി സഹഅദ്ധ്യാപകർ പറഞ്ഞു. ഇവരുടെ നിയമനങ്ങൾക്ക് ഭിന്നശേഷി ബാധകമായിരുന്നില്ലെന്നും, സ്‌കൂളിലെ നിയമന അംഗീകാരങ്ങൾ കഴിഞ്ഞ നാലുവർഷമായി തടസ്സപ്പെട്ടുകിടക്കുകയായിരുന്നുവെന്നും അദ്ധ്യാപക സുഹൃത്തുക്കൾ പറയുന്നു. സമാനമായി ആയിരക്കണക്കിന് അദ്ധ്യാപകർക്ക് ഇതുവരെ നിയമനം അംഗീകാരം കിട്ടിയിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

വ്യാഴായ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം, പെരിന്തൽമണ്ണ പ്രസന്റേഷൻ സ്‌കൂൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ കായിക അദ്ധ്യാപകനായിട്ടുണ്ട്. വിവിധ കായിക മൽസരങ്ങളിലേക്ക് വിദ്യാർത്ഥികളെ പരിശിലിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചിരുന്നു. ജില്ലയുടെ കായിക ഭൂപടത്തിലേക്ക് നിരവധി പ്രതിഭകളെ അജ്മൽ സംഭാവന ചെയ്തിട്ടുണ്ട്.

മേലാറ്റൂർ ആർ.എം.എച്ച്.എസ് സ്‌കൂളിലെ കായികാധ്യാപകൻ അജ്മൽ മാഷ് മരണപ്പെട്ടു. ഭിന്ന ശേഷി സംവരണത്തിൽ തട്ടി അപ്രൂവൽ വൈകി. നിയമനങ്ങൾക്ക് ഭിന്നശേഷി ബധകമല്ല. സ്‌കൂളിലെ നിയമ അംഗീകാരങ്ങൾ കഴിഞ്ഞ് നാലുവർഷമായി തടസ്സപ്പെട്ടുകിടക്കുകയാണ് ആയിരക്കണക്കിന് അദ്ധ്യാപകർക്ക് ഇതുവരെ നിയമനം അംഗീകാരം കിട്ടിയിട്ടില്ല. അതേ സമയം മറ്റു ചില പ്രയാസങ്ങളും അജ്മലിനുണ്ടായിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി. കരിഞ്ചാപ്പാടിയിലെ സ്പർശം കൂട്ടായ്മ ഡയറക്ടറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. മാതാവ് : കിളിയണ്ണി റാബിയ.(കോഡൂർ). ഭാര്യ:ഒടമലക്കുണ്ടിൽ റംസീന ( ചെലൂർ) മകൾ:ഐസമെഹ്‌റിൻ ,സഹോദരങ്ങൾ: നജീബ്, അംജദ്,നജ്മ.