- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ വാഹനാപകടത്തിൽ ന്യൂമാഹി സ്വദേശി മരിച്ചു; അപകടം വാഹനത്തിന് കുറുകെ വന്ന ഒട്ടകത്തെ ഇടിച്ചതോടെ
തലശേരി: മസ്‌കത്ത്-സലാല റോഡിൽ വീണ്ടും വാഹനാപകടം. വാഹനത്തിന് കുറുകെ വന്ന ഒട്ടകമിടിച്ച് മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയിൽ മുഹമ്മദ് അഫ്‌ളഹ് (39) ദാരുണമായി മരിച്ചു. ഇയാളുടെ സുഹൃത്ത് മിസ്ബാഹ് (38) പരിക്കുകളോടെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 12നാണ് അപകടം. സലാലയിൽ നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തിൽനിന്ന് 80 കിലോമീറ്റർ അകലെ കിറ്റ്പിറ്റിനടുത്തുവെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറിൽ നിന്ന് പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു. അലി ബിൻ അലി എന്ന കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു. മസ്‌കത്തിലുള്ള സഹോദരൻ മുഹമ്മദ് അഫ്താഹിനെയും കൂട്ടിയാണ് ഇവർ സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും മുഹമ്മദ് അഫ്താഹും സുരക്ഷിതരാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനായുള്ള പ്രവർത്തനങ്ങൾ എംബസി കേന്ദ്രീകരിച്ചു നടത്തിവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ