തലശേരി: ഇരിക്കൂർ കല്യാട് നീലിക്കുളം ചെങ്കൽപ്പണയിൽ ജോലിക്കിടയിൽ ജെ.സി.ബി തട്ടി തൊഴിലാളി മരിച്ച സംഭവത്തിൽ ഇരിക്കൂർ പൊലിസ് കേസെടുത്തുഅന്വേഷണം ആരംഭിച്ചു. കർണാടക സ്വദേശി മാനന്തേരിയിലെ നാഗ്രാജനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.

മാനന്തേരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു ജോലി ചെയ്തുവരികയായിരുന്നു നാഗ് രാജൻ. ഇരിക്കൂർ പൊലിസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.