- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ സ്വകാര്യബസിനടിയിലായ ബൈക്ക് യാത്രികനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂർ: കണ്ണൂർ നഗരത്തിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ ചാല മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച്ച രാവിലെ ഏഴുമണിയോടെ കണ്ണൂർ ജില്ലാ ആശുപത്രി റോഡിലെ സ്റ്റേറ്റ് ബാങ്കിന് സമീപമാണ് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രക്കാരനായ കണ്ണൂർ താവക്കര സ്വദേശി മുഹമ്മദ് റാഫി ക്കാണ് പരുക്കേറ്റത്. കണ്ണൂർ - ജില്ലാ ആശുപത്രി - മയ്യിൽ റൂട്ടിലോടുന്ന ചങ്ങായി ബസാണ് ഇടിച്ചത്. ബസ് ഇടിച്ചു തെറിപ്പിച്ചതിനു ശേഷം ബസിന്റെ അടിയിൽ കുടുങ്ങിപ്പോയ മുഹമ്മദ് റാഫിയെ നാട്ടുകാരും പൊലിസും ഫയർഫോഴ്സുമാണ് പുറത്തെടുത്ത് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ പരുക്ക് ഗുരുതരമായതിനെ തുടർന്ന് ചാല മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുഹമ്മദ്റാഫി അപകടനില തരണം ചെയ്തിട്ടുണ്ടെന്നു ആശുപത്രി അധികൃതർ അറിയിച്ചു. ബൈക്ക് യാത്രക്കാരൻ എസ്.ബി. ഐ റോഡുവഴി പോവുന്നതിനിടെയിൽ ജില്ലാ ആശുപത്രി റോഡിലേക്ക് നേരെപോവുകയായിരുന്ന ബസിടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് ഡ്രൈവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. കനത്ത മഴയിൽ കണ്ണൂർ നഗരത്തിൽ കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ