- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് കുളത്തിൽ നാലാം ക്ലാസുകാരൻ മുങ്ങി മരിച്ചു; സംഭവം മലപ്പുറം ചീക്കോടിൽ; അപകടം മദ്രസ കഴിഞ്ഞ് കൂട്ടുകാരോടൊപ്പം കുളിക്കാൻ വന്നപ്പോൾ
മലപ്പുറം: മലപ്പുറം ചീക്കോട് പഞ്ചായത്ത് കുളത്തിൽ നാലാം ക്ലാസുകാരൻ മുങ്ങി മരിച്ചു. ചീക്കോട് പള്ളി പുറായ പാറപള്ളിയാളി ചീക്കോട് പഞ്ചായത്ത് കുളത്തിലാണു അപകടം സംഭവിച്ചത്. കൊക്കറാമൂച്ചി വടക്കേ തൊടി ഉമ്മറിന്റെ മകൻ പത്തുവയസ്സുകാരനായ കെ.അഹമ്മദ് കബീറാണ് മരിച്ചത്. ഇന്നു ഉച്ചക്ക് മദ്രസ്സ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
ഒളവട്ടൂർ എ.എം എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്‌കൂൾ അവധിയായതിനാൽ രാവിലെയായിരുന്നു മദ്രസ. ക്ലാസ് കഴിഞ്ഞു തിരി്െച്ചത്തി കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോഴാണു അപകടം സംഭവിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സമാനമായ കഴിഞ്ഞ ദിവസം മലപ്പുറം പെരുവള്ളൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലൻചിന സ്വദേശി നമ്പംകുന്നത്ത് അയ്യൂബിന്റെ മകൻ മുഹമ്മദ് നിഹാദ്(15) ആണ് മരിച്ചത്. പെരുവള്ളൂർ ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
വൈകീട്ട് അഞ്ച് മണിയോടെ വെട്ടുതോട് കുളക്കരയിൽ ചെരിപ്പും സ്‌കൂൾ ബാഗും കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതിനിടെ സ്‌കൂൾ വിട്ട് എത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടി എത്താതിരുന്നതിനാൽ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. സ്‌കൂളിൽ നിന്ന് വീട്ടിലേക്കുള്ള കുറുക്കുവഴിയിലാണ് അപകടമുണ്ടായ കുളം. വീട്ടിലേക്ക് പോകുന്നതിനിടെ കുളിക്കാനിറങ്ങിയതായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്