- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ആറു വയസുകാരൻ കുളത്തിൽ വീണു മരിച്ചു; അപകടം അമ്മയോടൊപ്പം പറമ്പിൽ വിറകുശേഖരിക്കാൻ പോയപ്പോൾ
മലപ്പുറം: മലപ്പുറത്ത് ആറുവയസുകാരൻ കുളത്തിൽ വീണു മരിച്ചു. പുൽവെട്ട ചുള്ളിയോടിലെ മുല്ലങ്കൽ ബിനുവിന്റെ മകൻ അയാൻ (6) ആണ് മരിച്ചത്. കരുവാരക്കുണ്ട് അരവിന്ദ വിദ്യാനികേതൻ വിദ്യാർത്ഥിയാണ്. ഇന്നു വൈകുന്നേരം സ്കൂൾ വിട്ടു വന്നതിന് ശേഷമാണ് അപകടം സംഭവിച്ചത്.
അയാൻ, അമ്മ സബിതയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടുപറമ്പിൽ വിറകു ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെ അയാനെ കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കുളത്തിൽ വീണ നിലയിൽ കണ്ടത്. സബിത ബഹളം വച്ചതിനെ തുടർന്ന് ഓടിയത്തിയ പൂവി എന്ന യുവതി കുളത്തിൽ ചാടി കുട്ടിയെ മുങ്ങിയെടുത്തു.
തുടർന്നു പാണ്ടിക്കാട് സ്വകാര്യാശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. തുടർനടപടിക്കു ശേഷം നാളെ കരുവാരകുണ്ട് വീട്ടിക്കുന്ന് ഹൈന്ദവ ശ്മശാനത്തിൽ സംസ്കരിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്