ഇരിട്ടി:സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കേളകം പൊയ്യമലയിലെ പാറേക്കാട്ടിൽ റീന (43)യാണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം സ്‌കൂട്ടർ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇതേ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. കേളകത്തെ സ്വകാര്യ ബ്യൂട്ടി പാർലർ ജോലി ചെയ്ത് വരികയായിരുന്നു. ജീവ, ജസ്റ്റീന എന്നിവർ മക്കളാണ്. സംസ്‌കാരം കേളകം സെന്റ് മേരീസ് സൂനൂറോ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ