- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് ഇടിച്ചുവീണ യുവതിയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി

X
മുംബൈ: മഹാരാഷ്ട്രയിൽ ബൈക്ക് ഇടിച്ചുവീണ യുവതിയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി. ലാത്തൂരിലെ സമ്രാട്ട് ചൗക്കിൽ ഇന്ന് രാവിലെയാണ് സംഭവം.
പശ്ചിമ ബംഗാൾ സ്വദേശിനിയായ മൊസാമി ദേബ്നാഥ് സുമെൻ(23) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മൊസാമി മറ്റൊരു ബൈക്ക് ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണു. തുടർന്ന് ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
മൊസാമിയുടെ സ്‌കൂട്ടറിലിടിച്ച ബൈക്ക് യാത്രികനായ 17കാരനും അപകടത്തിൽ പരിക്കേറ്റു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Next Story


