ഇരിക്കൂർ: മാതാവിന്റെ കൺമുന്നിൽ ടിപ്പർലോറിയിടിച്ച് യുകെജി വിദ്യാർത്ഥി അതിദാരുണമായി മരിച്ചു. ഇരിക്കൂറിനു സമീപം മലപ്പട്ടം ചൂളിയാട് കടവ് വളവിലുണ്ടായ അപകടത്തിൽ മയ്യിൽ എൽപി സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് ത്വാഹ(6)യാണ് മരണപ്പെട്ടത്. സേവാദൾ കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ചേലേരി എടക്കൈതോടിലെ ഷംസു കൂളിയാലിന്റെ മകനാണ്. തിങ്കളാഴ്‌ച്ച വൈകീട്ടോടെയാണ് അപകടം.

സ്‌കൂളിൽ നിന്ന് മടങ്ങി വരവെ മാതാവിന്റെ കൺമുന്നിലാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയിടിച്ച മുഹമ്മദ് ത്വാഹയെ ഉടന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മരണാന്തര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അപകടമുണ്ടാക്കിയ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.