പത്തനംതിട്ട: തിരുവല്ല മീന്തലക്കരയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ടികെ റോഡിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം നിലമേൽ തണ്ണിപ്പാറ കുന്നിൻ പുറത്ത് വീട്ടിൽ ശ്യാം രാജ് (28), കറുകച്ചാൽ പടിക്കപ്പറമ്പിൽ വീട്ടിൽ പോൾസൺ ജോസഫ് (35) എന്നിവരാണ് മരിച്ചത്.

കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരാണ് ഇരുവരും. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.