- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടർ മറിഞ്ഞ് വീണ യുവതിയുടെ കാലിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്കേറ്റു

തിരുവനന്തപുരം: സ്‌കൂട്ടർ മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ കാലിലൂടെ കരിങ്കല്ലുമായി വന്ന ടിപ്പർ ലോറി കയറിയിറങ്ങി. യുവതിക്ക് ഗുരുതര പരിക്കേറ്റു.
കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശി രജ്ഞിത്തിന്റെ ഭാര്യ സിന്ധു റാണിക്കാണ്(37)പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം ജംഗഷന് സമീപമാണ് അപകടമുണ്ടായത്. അഞ്ച് വയസുകാരനായ മകനെ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കോവളത്ത് നിന്ന് തുറമുഖ നിർമ്മാണത്തിന് കല്ലുമായെത്തിയ ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു.
ലോറിയുടെ പിൻചക്രങ്ങൾ യുവതിയുടെ കാലിൽ കൂടി കയറിയിറങ്ങി. കൂടെയുണ്ടായിരുന്ന കുട്ടി എതിർ ദിശയിലേക്ക് വീണതിനാൽ വലിയ അപകടം ഒഴിവായി. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ സിന്ധു റാണിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


