പാലക്കാട്: കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കിളക്കേതിൽ ഉമ്മറിന്റെയും മുംബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വീടിന് സമീപത്തുള്ള കുളത്തിലാണ് കുട്ടി വീണത്. പട്ടാമ്പി വണ്ടുംതറയിലാണ് സംഭവം.

വെള്ളിയാഴ്ച വൈകുന്നേരത്തൊടെയായിരുന്നു സംഭവം. കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നുള്ള പൊതുകുളത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.