കായംകുളം: ടാങ്കർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കായംകുളം പെരിങ്ങാല അശ്വതിയിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മ (53) ആണ് മരിച്ചത്. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മകൾ പാർവതിയെ (23) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം കെപി റോഡിൽ ഉച്ചയോടെയായിരുന്നു അപകടം. അമ്മയും മകളും ബാങ്കിൽ പോയതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ടാങ്കർ ലോറിയാണ് സ്‌കൂട്ടറിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായി. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു