തിരുവനന്തപുരം: ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രധാനാധ്യാപകൻ വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കൽ ഡി.എച്ച്.എസ് സ്‌കൂളിലെ പ്രധാനാധ്യാപകനായ സുരേഷ് കുമാറാ(55)ണ് മരിച്ചത്. ദേശീയപാതയിലെ മാങ്കുഴിക്ക് സമീപമായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ദേശീയ പാതയിൽ നടക്കാനിറങ്ങിയ സുരേഷിനെയാണ് വാഹനം ഇടിച്ചത്. അപകടശേഷം നിർത്താതെ പോയ വാഹനത്തിനായി പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. പരിക്കറ്റ സുരേഷിനെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.