നാഗർകോവിൽ: ദേശീയപാതയിൽ ചുങ്കാൻ കടയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവ എൻജിനീയർ മരിച്ചു. കരിങ്കൽ കപ്പിയറ സ്വദേശി ജയശങ്കറിന്റെ മകൻ ഡേവിഡ് ജോയൽ(24) ആണ് മരിച്ചത്.

ബംഗളൂരുവിൽ എൻജിനീയറായ ഡേവിഡ് ജോയൽ പുതുവർഷ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ഇരണിയൽ പൊലീസ് കേസെടുത്തു.