അടൂർ: നവവൽസര തലേന്ന് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ മരിച്ചു. പെരിങ്ങനാട് തെക്കുംമുറികൊച്ചുവീട് (പുലിപ്ര പടിഞ്ഞാറ്റേതിൽ ) കെ.പി. രാധാകൃഷ്ണൻ(72) ആണ് മരിച്ചത്. രാധാകൃഷ്ണൻ സഞ്ചരിച്ച ബൈക്കിൽ കെ.പി.റോഡിൽ ഹൈസ്‌കൂൾ ജങ്ഷനു സമീപം വച്ച് മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ രാധാകൃഷ്ണനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി വഷളായതിനാൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മരിച്ചു. ഭാര്യ : രാധാമണി.
മക്കൾ: രാധിക, രാധിഷ് (സെക്രട്ടറി, കേരള പ്രവാസി സംഘം പെരിങ്ങനാട് സൗത്ത്). മരുമക്കൾ:അനിൽ നായർ,സിമി. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ