- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ഇടുക്കി -നേര്യമംഗലം സംസ്ഥാന പാതയിൽ പാറ ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു
ഇടുക്കി: ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയിൽ കീരിത്തോടിനടുത്ത് പാറ ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.
അപ്രതീക്ഷിതമായി കൂറ്റൻ പാറ റോഡിലേയ്ക്ക് പതിക്കുകയായിരുന്നു. തുടർന്ന് ഏറെ നേരം പ്രദേശത്ത് ഗതാഗതകുരുക്ക് രുപപ്പെട്ടു. കെഎസ്ആർടിസി ബസുകളിലും സ്വകാര്യ ബസുകളിലുമടക്കം ഉണ്ടായിരുന്ന നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി.
എറണാകുളത്തു നിന്ന് വിനോദ സഞ്ചാരികളുൾപ്പെടെ നിരവധി യാത്രക്കാർ തേക്കടി , ചെറുതോണി, കട്ടപ്പന എന്നീ പ്രദേശങ്ങളിലേയ്ക്ക് പോകാൻ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. റോഡിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
Next Story




