- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ പാമ്പുകടിയേറ്റ് പി.ടി.എ വൈസ് പ്രസിഡന്റ് മരിച്ചു
കണ്ണൂർ: പെരളശേരി പഞ്ചായത്തിലെ ഐവർകുളം മഹാവിഷ്ണു ക്ഷേത്രം പൂജാരി നിഷാന്ത് (42) പാമ്പുകടിയേറ്റ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ്. ഐവർകുളം യുപി സ്കൂൾ പിടിഎ വൈസ് പ്രസിഡന്റായിരുന്നു. വ്യാഴം രാവിലെ ക്ഷേത്രനടയിൽ അബോധാ വസ്ഥയിലാണ് നിഷാന്തിനെ കണ്ടത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പാമ്പുകടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പെരളശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. അച്ഛൻ: ഗോപി നമ്പൂതിരി. അമ്മ: ഷൈലജ. ഭാര്യ: ലിസ. മക്കൾ: ദക്ഷ് എൻ കൃഷ്ണ, ധ്യാന എൻ കൃഷ്ണ. സഹോദരി: ശാന്തിനി.
Next Story