- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി ചാമക്കാലയിൽ ബെന്നി തോമസ് (49) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കോട്ടയത്തുനിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ചമ്പക്കര എന്ന സ്വകാര്യ ബസ് ബെന്നി സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. തുടർന്ന് റോഡിൽ വീണ് ഇയാൾക്ക് സാരമായി പരിക്കേറ്റു. ഉടൻ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ, ബസ് ബൈക്കിൽ തട്ടിയല്ല അപകടമുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Next Story