റാന്നി: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഗോവണി തെന്നി മറിഞ്ഞ് വൈദ്യുതി ലൈനിൽ സ്പർശിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ഏണിയിൽ നിൽക്കുകയായിരുന്നു ഭർത്താവിന് തെറിച്ചു വീണ് പരുക്കേറ്റു. വടശേരിക്കര പേഴുംപാറയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

വടശേരിക്കര പത്താം ബ്ലോക്കിൽ ഇരുളന്മണ്ണിൽ സുധാമണി( 55) യാണ് മരിച്ചത്. സുധാമണിയും ഭർത്താവ് രാജേന്ദ്രനും കൂടി പറമ്പിലെ കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി തെന്നി തൊട്ടടുത്തു കൂടി പോകുന്ന 11 കെ.വി. ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ഏണിയിൽ നിന്ന് കുരുമുളക് പറിക്കുകയായിരുന്ന സുരേന്ദ്രൻ വൈദ്യുതാഘാതത്തിൽ തെറിച്ച് ദൂരേക്ക് വീണു. സുജാത ഏണിയിൽ പിടിച്ച് നിൽക്കുകയായിരുന്ന സുധാമണി ഷോക്കേറ്റ് തൽക്ഷണം മരിച്ചു. സംഭവം നടന്ന സ്ഥലത്ത് വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പെരുനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.