- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂറിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭാര്യ മരിച്ചു
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ഇരിക്കൂറിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭാര്യ മരിച്ചു. ഇരിക്കൂർ പെരുവളത്ത് പറമ്പിലെ എ.പി.താഹിറ (51)ആണ് മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി സ്വദേശി മൊയ്തീന് (61) പരിക്കേറ്റു.
വെള്ളിയാഴ്‌ച്ച രാവിലെ 11.30 ന് ഇരിക്കൂറിലായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ടോറസ് ലോറി ഡ്രൈവർക്കെതിരെ ഇരിക്കൂർ പൊലിസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മലയോരത്തെ ക്രഷറിയിൽ നിന്നും വരുന്നവൻ ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.
പകൽസമയങ്ങളിൽ ഇരിക്കൂർ ടൗണിലൂടെ ഇത്തരം ലോറികൾ പരക്കം പായാറുണ്ടെന്നും ഇതിനെതിരെ പരാതി നൽകിയിട്ടും പൊലിസ് നടപടിയെടുക്കുന്നുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Next Story