- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്ദമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കടവിൽ മുങ്ങിത്താഴ്ന്ന ഒരാളുടെ സ്ഥിതി ഗുരുതരമാണ്. പൊയ്യ പുളിക്കമണ്ണിൽ കടവിലായിരുന്നു അപകടം.
കുഴിമണ്ണീൽ ഷിജുവിന്റെ മകൻ അദ്വൈത് (13), മിനി(48), മിനിയുടെ മകൾ ആതിര(28) എന്നിവരാണ് മരിച്ചത്. കുഴിമണ്ണയിൽ സിനൂജ (30) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അദ്വൈതിന്റെ അച്ഛൻ ഷിജുവിന്റെ പിതൃസഹോദരിയുടെ മകളാണ് മിനി. ഷിജുവിന്റെ വീട്ടിൽ വിരുന്നിനെത്തിയതാണ് മിനിയും ആതിരയും.
എല്ലാവരും ചേർന്ന് കുളിക്കാനായി പോയപ്പോഴാണ് അപകടം ഉണ്ടായത്. കുളിക്കാനിറങ്ങിയ അദ്വൈതാണ് ആദ്യം ഒഴുക്കിൽപെട്ടത്. അദ്വൈതിനെ രക്ഷിക്കാനായാണ് ബാക്കി മൂന്നുപേരും പുഴയിലേക്ക് ചാടിയത്. അതോടെ നാലുപേരും ഒഴുക്കിൽപെട്ടു. നാട്ടുകാരടക്കമുള്ളവർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ഫയർ ഫോഴ്സും സ്ഥലത്തെത്തി. രണ്ട് പേരെ നാട്ടുകാരും രണ്ട് പേരെ ഫയർ ഫോഴ്സും പുഴയിൽ നിന്ന് പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിനൂജയെ ഒഴികെ മൂന്ന് പേരുടേയും ജീവൻ രക്ഷിക്കാനായില്ല.
. രക്ഷപെട്ട സിനുജ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റ് മൂന്നുപേരുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.